കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. ‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ […]

‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന്‍ സാറിനെ […]

ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികള്‍ മാത്രം: കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 2 യുവതികള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള എത്ര സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന കെ. മുരളീധരന്‍റെ ചോദ്യത്തിനായിരുന്നു രേഖാമൂലം മന്ത്രിയുടെ മറുപടി. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നടയടച്ചുള്ള പരിഹാരക്രിയയ്ക്ക് ദേവസ്വം […]

സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യി​സ​മെ​ന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും കടകംപള്ളി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയിരുന്നു. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് നീലിമലയില്‍ മൂന്നു മണിക്കൂറിലേറെ സമയം തടഞ്ഞുവച്ചത്. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് […]

സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍: ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയനിറം കൊടുത്തു പ്രതിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുളള ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് കലാപകരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി കടകംപളളി […]

ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല ശബരിമലയില്‍ അന്നദാനം […]

കെ സുരേന്ദ്രന്‍ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു;തെളിവുമായി കടകംപള്ളി സുരേന്ദ്രന്‍- video

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്‍ പൊലീസിന്‍റെ കൃത്യനിര്‍വ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതല്‍ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കിയിരിക്കുകയാണ് കടകംപള്ളി. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്‍ രംഗത്തെത്തിയത്. തന്നെ മര്‍ദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍, […]

ചെ​കു​ത്താ​നും ക​ട​ലി​നും ഇടയിലാണ് സര്‍ക്കാര്‍: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​ലി​യാ​ണ് സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് ഭ​ക്ത​രു​ടെ വേ​ഷ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ധി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലും സ​ന്നി​ധാ​ന​ത്തു​നി​ന്ന് മ​ട​ങ്ങി പോ​രേ​ണ്ടി വ​ന്നു. ഫാ​സി​സം അഴി​ഞ്ഞാ​ടു​ക​യാ​ണ്. ദേ​വ​സ്വം​ബോ​ര്‍​ഡ് യോ​ഗം ചേ​രു​ന്ന​ത് പ​തി​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ സാധിക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക മാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുതെന്നും കടകംപള്ളി പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണ് ശരി. അല്ലാതെ തെരുവിലിറങ്ങി […]

ശബരിമല ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും; സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും ഭംഗിയായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ഉന്നതാധികാര സമിതിയോഗത്തിനു ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്നിധാനത്തെയും മറ്റും തിരക്ക് ഒഴിവാക്കാനായി ഇത്തവണ മുതല്‍ ഡിജിറ്റല്‍ സമ്ബ്രദായം ഏര്‍പ്പെടുത്തും. മറ്റ് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഡിജിറ്റല്‍ ബുക്കിംഗ് ഉള്ളതുകൊണ്ട് തിരക്കുള്ള ദിവസങ്ങളില്‍ സ്വയം ചെന്ന് പെടാതിരിക്കാനായിട്ട് ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് സാധിക്കാറുണ്ട്. അത് ഇപ്രാവശ്യം ശബരിമലയില്‍ പ്രയോഗത്തിലേക്ക് വരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ദക്ഷിണേന്ത്യന്‍ […]