സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍: ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയനിറം കൊടുത്തു പ്രതിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുളള ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം എന്‍എസ്എസ് കലാപകരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരിച്ചടിച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയുളള പരാമര്‍ശമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. അദ്ദേഹത്തിന്‍റെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ നയം ജനറല്‍ സെക്രട്ടറി ഒരുവട്ടം വായിക്കുന്നത് നന്നായിരിക്കും. സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്ന വാദം വസ്തുതാവിരുദ്ധമാണിത്. ക്ഷേത്രവികസന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയിട്ടുളള സര്‍ക്കാരാണിത്. ശബരിമസല വിഷയത്തില്‍ വസ്തുനിഷ്ഠമായി പഠിക്കാന്‍ എന്‍എസ്എസ് തയ്യാറാകണമെന്നും കടകംപളളി പറഞ്ഞു.

prp

Related posts

Leave a Reply

*