രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീ പ്രവേശനം ഉപയോഗിച്ചു; വിമര്‍ശനവുമായി എന്‍എസ്എസ്

പത്തനംതിട്ട: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്നും എന്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നു. ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി. വിശ്വാസ സംരക്ഷകര്‍ എന്ന ലേബലില്‍ എന്‍എസ്എസിന്‍റെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് ഇക്കുറി ബിജെപി കളത്തിലിറങ്ങിയത്. ഈ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ ഏല്‍പ്പിച്ചാണ് എന്‍എസ്എസ് രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരോ […]

പിന്തുണ തേടി ഇങ്ങോട്ട് വരേണ്ട; ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്ന് എന്‍എസ്എസ്

ചാലക്കുടി: ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ഇന്നസെന്‍റിന് കനത്ത തിരിച്ചടി നല്‍കി എന്‍.എസ്.എസ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്‍റ് താന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ എന്‍.എസ്എസിന്‍റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരുമായും സി.പി.ഐ.എമ്മുമായും പരസ്യമായി എതിര്‍പ്പ് […]

സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്: എന്‍എസ്എസ്

ചങ്ങനാശേരി: പിണറായി വിജയനെയും സിപിഐഎമ്മിനുമെതിരെ വീണ്ടും എന്‍എസ്എസ്. ഇലക്ഷനുകളില്‍ സമദൂര സിദ്ധാന്തം എന്ന നയം എന്‍എസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന. എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട്‌ പറഞ്ഞു. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. […]

സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍: ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയനിറം കൊടുത്തു പ്രതിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുളള ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് കലാപകരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി കടകംപളളി […]

നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം: 2 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കുടശനാട് കരയോഗ കെട്ടിടത്തിലും സ്‌കൂളിലുമാണ് നവംബര്‍ 7 ന് കരിങ്കൊടി ഉയര്‍ത്തിയത്. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിരുന്നു. നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്‌എസ് കരയോഗ […]

കണ്ണുരുട്ടലും ഭീഷണിയും വേണ്ട, കണ്ട് ഭയപ്പെടില്ല: എന്‍എസ്‌എസ്സിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എന്‍എസ്‌എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്‍റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ”ഇത്തരത്തില്‍ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കും”, മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആര്‍എസ്‌എസ്സിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ‘കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. ഈ […]

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോടിന് സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ത്തു.  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിട്ടുണ്ട്. കൊടിമരത്തിന്‍റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ […]