നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം: 2 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കുടശനാട് കരയോഗ കെട്ടിടത്തിലും സ്‌കൂളിലുമാണ് നവംബര്‍ 7 ന് കരിങ്കൊടി ഉയര്‍ത്തിയത്.

നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിരുന്നു.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്‌എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്‌എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു.

prp

Related posts

Leave a Reply

*