എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോടിന് സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ത്തു.  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിട്ടുണ്ട്. കൊടിമരത്തിന്‍റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്.

ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു.  സാമുദായിക സ്പര്‍ദ്ധ ഉള്ള സ്ഥലമല്ല, എന്നാല്‍ സാമൂഹ്യവിരുദ്ധ ശല്യം നിലനില്‍ക്കുന്നുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരു പ്രതിമ എറിഞ്ഞ് പൊട്ടിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*