‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി സ്‌പെഷ്യല്‍ മീന്‍കറിയും

കൊച്ചി: അഭിനയവും പാട്ടും മാത്രമല്ല പാചകവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചി പനമ്പള്ളി നഗറിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി സ്‌പെഷ്യല്‍ മീന്‍കറി  ലഭ്യമാകും.

കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കുകയാണ് ധര്‍മ്മജന്‍. അദ്ദേഹത്തിന്‍റെ തന്നെ സംരംഭമായ ധര്‍മൂസ് ഫിഷ് ഹബ്ബിന്‍റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കൊച്ചി പനമ്പള്ളി നഗറില്‍ ധര്‍മ്മജന്‍ മീന്‍ കറി വച്ചത്. ഇതിനോടകം നിരവധി താരങ്ങള്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്‍റെ ഫ്രാഞ്ചസി ഏറ്റെടുക്കാന്‍ രംഗത്തെത്തിയതായും ധര്‍മ്മജന്‍ പറഞ്ഞു.

മീന്‍ കറിക്ക് ആവശ്യമായ സവാളയും ഇഞ്ചിയും ഉള്‍പ്പെടെ എല്ലാ ചേരുവകളും ധര്‍മ്മജന്‍ തന്നെയാണ് തയ്യാറാക്കിയത്. തിരക്കിനിടയില്‍ വീട്ടിലെത്തി മീന്‍ കറി വയ്ക്കാന്‍ സമയം തികയാത്തവര്‍ക്ക് ഓര്‍ഡറനുസരിച്ച് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ സ്വാദിഷ്ടമായ മീന്‍ കറി ലഭിക്കും. അതും ഓര്‍ഡര്‍ ചെയ്ത് 20 മിനിറ്റിനുള്ളില്‍ ആണെന്നതാണ് പ്രത്യേകത.

കടല്‍ മീനും കായല്‍ മീനും ഇഷ്ടപ്പെടുന്ന കൊച്ചിക്കാര്‍ക്ക് ഇനി ധര്‍മ്മജന്റെ മീന്‍ കറിയും കൂട്ടി ചോറുണ്ണാം. ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ധര്‍മ്മജന്‍ മത്സ്യവിപണന രംഗത്തെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഗീതവും തിനക്ക് വഴങ്ങുമെന്ന് ധര്‍മ്മജന്‍ തെളിയിച്ചിരിന്നു.

prp

Related posts

Leave a Reply

*