‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി സ്‌പെഷ്യല്‍ മീന്‍കറിയും

കൊച്ചി: അഭിനയവും പാട്ടും മാത്രമല്ല പാചകവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചി പനമ്പള്ളി നഗറിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ ഇനി സ്‌പെഷ്യല്‍ മീന്‍കറി  ലഭ്യമാകും. കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കുകയാണ് ധര്‍മ്മജന്‍. അദ്ദേഹത്തിന്‍റെ തന്നെ സംരംഭമായ ധര്‍മൂസ് ഫിഷ് ഹബ്ബിന്‍റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കൊച്ചി പനമ്പള്ളി നഗറില്‍ ധര്‍മ്മജന്‍ മീന്‍ കറി വച്ചത്. ഇതിനോടകം നിരവധി താരങ്ങള്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്‍റെ ഫ്രാഞ്ചസി ഏറ്റെടുക്കാന്‍ രംഗത്തെത്തിയതായും ധര്‍മ്മജന്‍ പറഞ്ഞു. […]