‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്.

ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കടകംപള്ളി സുരേന്ദന്‍ സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി. അദ്ദേഹത്തിനെ കണ്ടതു കൊണ്ട് മാത്രമാണ് കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് വേണ്ടി കിട്ടിയത്. കനകക്കുന്ന് കൊട്ടാരം ഷൂട്ടിംഗ് ബാന്‍ഡ് ആയിരുന്നു. വര്‍ഷങ്ങളായി അവിടെ സിനിമ ഷൂട്ടിംഗ് അനുവദിച്ചിരുന്നില്ല.

”ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടു. തന്‍റെ ആവശ്യം അദ്ദേഹത്തെ അറിയിക്കുകയും, കൊട്ടാരം നമ്മുടെ ക്രൂ വളരെ സൂക്ഷിച്ച് ഹാന്‍ഡില്‍ ചെയ്യുമെന്നും അതിനൊരു ഹെറിറ്റേജ് പ്രോപ്പര്‍ട്ടിയാണെന്നും, നമ്മുടെ ചരിത്രത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ഭാഗമാണ് ആ കൊട്ടാരമെന്ന് എല്ലാവരേയും പറഞ്ഞ് മാനസ്സിവാക്കിയിട്ട് മാത്രമേ ക്രൂവിനെ ഞാന്‍ അത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളു എന്ന് നേരിട്ട് പറയുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തനിയ്ക്ക് പെര്‍മിഷന്‍ കിട്ടിയത്”- പൃഥ്വി പറഞ്ഞു.

ലൂസിഫറിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുന്‍പ് കടകംപളളിയുടെ തിരുവനന്തപുരത്തെ വസതിയില്‍ പൃഥ്വി സന്ദര്‍ശിച്ചിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരുന്നു.

prp

Related posts

Leave a Reply

*