സ​ന്നി​ധാ​ന​ത്ത് യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യി​സ​മെ​ന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും കടകംപള്ളി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കിയിരുന്നു. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് നീലിമലയില്‍ മൂന്നു മണിക്കൂറിലേറെ സമയം തടഞ്ഞുവച്ചത്.

മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഇരുവരെയും പമ്പയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഷ്മ മുന്‍പും ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.

prp

Related posts

Leave a Reply

*