ശബരിമല വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാക്കും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 മത്തെ വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  […]

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്‍റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും വ്യക്തമാക്കി. പന്തളം രാജാവിന്‍റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയത്. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ […]

കടകംപള്ളി സുരേന്ദ്രന്‍റെ ചെെന സന്ദര്‍ശനം നിഷേധിച്ച കാരണം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശതാല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ്      സന്ദര്‍ശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി. ഇതിനു പിന്നിലെ കാരണം  വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു ഈ മറുപടി. അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞത്. വിദേശ സന്ദര്‍ശനത്തിനു സംസ്ഥാനമന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങള്‍ വിശദമായി പരിശോധിച്ചു വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ  […]