കടകംപള്ളി സുരേന്ദ്രന്‍റെ ചെെന സന്ദര്‍ശനം നിഷേധിച്ച കാരണം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശതാല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ്      സന്ദര്‍ശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി. ഇതിനു പിന്നിലെ കാരണം  വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു ഈ മറുപടി.

അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞത്.

വിദേശ സന്ദര്‍ശനത്തിനു സംസ്ഥാനമന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങള്‍ വിശദമായി പരിശോധിച്ചു വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണ്. ഈ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ സന്ദര്‍ശനം രാജ്യതാല്‍പര്യത്തിനു വിരുദ്ധമെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

 

prp

Related posts

Leave a Reply

*