എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.  അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരി  മാളികപ്പുറം മേല്‍ശാന്തിയാകും.

ഇന്ന് രാവിലെ എട്ടുമണിയോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  പ്രയാര്‍  ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. മേല്‍ശാന്തി ജോലിക്കായി 12 പേരുടെ പട്ടികയില്‍ നിന്നുമാണ് ഇരുവരെയും  തിരഞ്ഞെടുത്തത്.

തീര്‍ത്ഥാനകാലം തുടങ്ങുന്നതിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയുള്ള അവലോകന യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകനയോഗത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം.

 

 

prp

Related posts

Leave a Reply

*