പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടുത്തം

ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. ആളപായമില്ല. പാര്‍ലമെന്‍റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍   മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പടര്‍ന്നത്.പത്ത്  അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് ഇരുപത്  മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ  ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൗത്ത് ബ്ലോക്കിലെ  പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടിത്തമുണ്ടായിരുന്നു.

 

prp

Related posts

Leave a Reply

*