സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താലിന് ആഹ്വാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ വ്യഴാഴ്ച്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം നല്‍കിയിരിക്കുന്നത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.  സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​രെ വ​ഞ്ചി​ച്ച​താ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി നേ​താ​വ് കെ.​ പി ശ​ശി​ക​ല പ​റ​ഞ്ഞു. മുഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച്‌ ഹൈ​ന്ദ​വ​രോ​ട് മാ​പ്പ് പ​റ​യ​ണം. യു​വ​തി​ക​ളെ ഒ​ളി​ച്ചു ​ക​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭീ​രു​വും വ​ഞ്ച​ക​നു​മാ​ണെ​ന്ന് ശ​ശി​ക​ല പ​റ​ഞ്ഞു.

 

prp

Related posts

Leave a Reply

*