മലപ്പുറം: മുക്കൂട്ടുതറ കൊല്ലമുളയില്‍നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനു വേണ്ടിയുള്ള അന്വേഷണം വീണ്ടും മലപ്പുറത്തേക്ക്. പത്തനംതിട്ട വെച്ചൂചിറ പോലീസ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ വീണ്ടുമെത്തി.
മേയ് മൂന്നിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കും. പാര്‍ക്കിനോടു ചേര്‍ന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മേയ് മൂന്നിന് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജെസ്നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും എത്തിയെന്ന വിവരത്തെത്തുടര്‍ന്നു അന്വേഷണസംഘം വെള്ളിയാഴ്ച മലപ്പുറത്തെത്തിയിരുന്നു.
ജസ്നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫോട്ടോയില്‍ ജെസ്നയല്ലെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാര്‍ക്ക് മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.

