എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്തും

ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിഫാള്‍ട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെല്‍ഷ്യസാക്കുന്നത് പരിഗണിക്കുമെന്ന് ഊര്‍ജ മന്ത്രി ആര്‍കെ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എസി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഊര്‍ജ്ജത്തിന്‍റെ അളവ് കുറയ്ക്കാന്നാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.

എസി ഉത്പാദകര്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സമ്പത്തും പരിഗണിച്ച് അനുയോജ്യമായ ഊഷ്മാവ് എസിയുടെ മുകളില്‍ രേഖപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഊര്‍ജ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. 24 ഡിഗ്രിക്കും 26നുമിടയില്‍ ഊഷ്മാവ് സെറ്റ് ചെയ്യാനാണ് തീരുമാനം.

  ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിലൂടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആറ് ശതമാനം ലാഭിക്കാനാവുമെന്ന് ഊര്‍ജമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മനുഷ്യ ശരീരരോഷ്മാവ് 36നും 37 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്. എന്നാല്‍ വ്യവസായിക സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം 18നും 21ഡിഗ്രിക്കുമിടയില്‍ എസി ഊഷ്മാവ് ക്രമപ്പെടുത്തുന്നത്. ഇത് അസൗകര്യം മാത്രമല്ല ആനാരോഗ്യവും ഉണ്ടാക്കുന്നു.
   പല സ്ഥാപനങ്ങളും 18നും 21നുമിടയില്‍ ഊഷ്മാവ് ക്രമപ്പെടുത്തുന്നതിനാല്‍ അവിടെ കഴിയുന്ന ആളുകള്‍ പുതപ്പും സ്വെറ്ററുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ശരിക്കും ഇത് ഊര്‍ജത്തിന്‍റെ ദുര്‍വ്യയമാണെന്നും മന്ത്രി പറഞ്ഞു.

 

prp

Related posts

Leave a Reply

*