ഇന്‍ഡോറില്‍ നാല്​​ മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി നാല് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മെന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​.

ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.  ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്.

ഒരു വാണിജ്യ സമുച്ഛയത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.

കെട്ടിടത്തിന്‍റെ താഴത്തെ നിലയിലേക്ക് പ്രതി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഐജി പറഞ്ഞു. ഇവിടെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇന്‍ഡോര്‍ ഐജി എച്ച്‌.സി. മിസ്ര വ്യക്തമാക്കി.

 

 

prp

Related posts

Leave a Reply

*