ഇന്‍ഡോറില്‍ നാല്​​ മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി നാല് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മെന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​. ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.  ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്. ഒരു വാണിജ്യ സമുച്ഛയത്തിന്‍റെ […]