ന്യൂഡല്‍ഹി: ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതി അത് പ്രധാനമന്ത്രിക്ക് കത്തെഴുതി വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് പുതിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ജനുവരി നാലിന് ആരംഭിച്ച ഈ വിത്യസ്തമായ ക്യാമ്പയിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്. നാപ്കിനുകള്‍ക്ക് സബ്സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. […]
Tag: madhyapradesh
പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പുതിയ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഈ ബില്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നിയമസഭയിൽ കഴിഞ്ഞ ആഴ്ച ചർച്ചയ്ക്കെടുത്തിരുന്നു. നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ബിൽ പാസാക്കുകയും ചെയ്തു. കൂടാതെ, പീഡനശ്രമം, സ്ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ […]
വിചിത്ര നിര്‍ദ്ദേശങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍; സ്‌കൂളുകളില്‍ ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണം
മധ്യപ്രദേശ്: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇനിമുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഉത്തരമായി യെസ് സര്‍, യെസ് മാം പാടില്ല, പകരമായി ജയ്ഹിന്ദ് എന്നാണ് പറയേണ്ടത്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇത് പ്രാവര്‍ത്തികമാക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ നിര്‍ദേശം. ‘ജയ്ഹിന്ദ് എന്നത് എല്ലാ ജാതിമതത്തിലുള്ളവര്‍ക്കും ഏറ്റുപറയാവുന്ന ഒരു വാചകമാണ്, അതിനാലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. നമ്മുടെ സംസ്‌കാരം പുതുതലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്’, ഷാ പറഞ്ഞു. 1.22 ലക്ഷം സര്‍ക്കാര്‍ […]
12 വയസില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്‌താല്‍ വധശിക്ഷ; പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി മധ്യപ്രദേശ്
മധ്യപ്രദേശ്: 12 വയസ്സോ അതിന് താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശ്. സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും. ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി. പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം രൂപ !!!
മധ്യപ്രദേശ്: വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ് വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്. പ്രതിവര്‍ഷം ആയിരം വിധവകളെയെങ്കിലും പുനര്‍ വിവാഹം കഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമ വകുപ്പാണ് ഈ പദ്ധതിയുമായി രംഗത്ത് വരുന്നത്. നാല്‍പ്പത്തിയഞ്ചു വയസിനിടയില്‍ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യേണ്ടത്. ഇരുപതു കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും […]





