വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം രൂപ !!!

മധ്യപ്രദേശ്:  വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ്  വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്. പ്രതിവര്‍ഷം ആയിരം വിധവകളെയെങ്കിലും പുനര്‍ വിവാഹം കഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

മധ്യപ്രദേശ് സര്‍ക്കാരിന്‍റെ  സാമൂഹ്യക്ഷേമ വകുപ്പാണ് ഈ പദ്ധതിയുമായി രംഗത്ത് വരുന്നത്. നാല്‍പ്പത്തിയഞ്ചു വയസിനിടയില്‍ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യേണ്ടത്. ഇരുപതു  കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

prp

Related posts

Leave a Reply

*