ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കുറവിനു കാരണം ഇതാവാം

ഗര്‍ഭകാലം എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടമാണ്. ഗര്‍ഭാരംഭം മുതല്‍ തന്നെ  കുഞ്ഞിന്‍റെ  ആരോഗ്യത്തേയും വളര്‍ച്ചയേയും പറ്റി അമ്മമാര്‍ക്ക് ആധിയുണ്ടാകും.  ആരോഗ്യത്തിന് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത്  ചിലപ്പോള്‍ കുഞ്ഞിന്‍റെ  വളര്‍ച്ചയില്‍  മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ  വളര്‍ച്ച കുറയുന്ന അവസ്ഥ ഉണ്ടാവുന്നതു കുഞ്ഞിന്‍റെ   ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.  എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം എന്ന് നോക്കാം.

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഭക്ഷണക്രമം കുഞ്ഞിന്‍റെ  ആരോഗ്യത്തെ വളരെയധികം സ്വാധിനീക്കുന്ന ഒന്നാണ്. കാരണം അമ്മ പോഷകങ്ങള്‍  അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചാല്‍ മാത്രമേ അത് കുഞ്ഞിന്‍റെ  വളര്‍ച്ചയെ സ്വാധീനിക്കുകയുള്ളൂ.  ചിലരില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയുണ്ടാവും. ഇതും കുഞ്ഞിന്‍റെ  ആരോഗ്യത്തേയും വളര്‍ച്ചയേയും സ്വാധീനിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ അത് കുഞ്ഞിന്‍റെ  വളര്‍ച്ചക്ക് കുറവ് സംഭവിക്കാന്‍ കാരണമാകുന്നു.

ഗര്‍ഭിണികള്‍ക്ക് അണുബാധയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ  ഇത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്‍റെ  വളര്‍ച്ചയെ ബാധിക്കുന്നു.

ഗര്‍ഭാവസ്ഥയില്‍ പൊക്കിള്‍കൊടി, കുഞ്ഞിന്‍റെ ആരോഗ്യത്തിനും  വളര്‍ച്ചക്കും വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്.  പൊക്കിള്‍ കൊടിയിലൂടെയാണ് പ്ലാസന്‍റയില്‍ നിന്ന് കുഞ്ഞിന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രക്തം എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പൊക്കിള്‍കൊടിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിട്ടാല്‍ അത് കുഞ്ഞിന്‍റെ വളര്‍ച്ചയേയും ദോഷകരമായി ബാധിക്കുന്നു.

അമ്‌നിയോട്ടിക് ദ്രാവകത്തിന്‍റെ  കുറവ് കുഞ്ഞിന്‍റെ  വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇതിന് കുറവ് വരാന്‍ പ്രധാന കാരണം അമ്മയുടെ ആരോഗ്യമില്ലായ്മയാണ്. അമ്മയുടെ വലിപ്പവും കുഞ്ഞിന്‍റെ  വലിപ്പം കുറയാന്‍ കാരണമാകുന്നുണ്ട്. ചെറിയ അമ്മമാരാണെങ്കില്‍ കുഞ്ഞിന്‍റെ  വലിപ്പവും ചെറുതായിരിക്കും.

 

 

prp

Related posts

Leave a Reply

*