ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്

ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക് മുഴുകിയിരിക്കുകയാണ്. ദിലീപിന്‍റെ  അറസ്റ്റോടെ പ്രതിസന്ധിയിലായ കുമാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് വേങ്ങരയില്‍ പുനരാരംഭിച്ചു. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയ്ക്കായി  യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്. മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍.

ദക്ഷിണേന്ത്യയിലെ പുതിയ താരോദയമായ സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തിലെത്തുന്ന ആദ്യ  മലയാള ചിത്രം കൂടിയാണ് കുമാരസംഭവം. വിനോദത്തിനും ചിരിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഇറക്കുന്നത്.

20 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ രതീഷ് അമ്പാട്ടാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയുടെതാണ് തിരക്കഥ.  ദിലീപ്, ബോബി സിന്‍ഹ, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പമുളള  കോമ്പിനേഷന്‍ സീനുകളാണ് ഇനി ചിത്രീകരിക്കാനുളളത്.

 

prp

Related posts

Leave a Reply

*