സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്ത് ചെറുസിനിമകളുടെ കൂട്ടായ്മയായ ‘ക്രോസ് റോഡ്’ തീയേറ്ററുകളിലേക്ക്. പത്തു സംവിധായകര്‍ അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 13ന് പുറത്തിറങ്ങും.
സ്ത്രീകളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിര റെബേക്ക, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും ചേര്‍ന്നാണ് സിനിമയിലെ ചെറുചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യകാല നടി കാഞ്ചന, മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, റിച്ച, ഇഷ തല്‍വാര്‍, സൃന്ദ, പ്രിയങ്ക നായർ, കാഞ്ചന അഞ്ജലി നായര്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.
വിജയ് ബാബു, മനോജ് കെ. ജയന്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, രാഹുല്‍ മാധവ്, ചേതന്‍, കൈലാഷ്, അനു മോഹന്‍, സംവിധായകന്‍ ജോഷി മാത്യു, കൊച്ചുപ്രേമന്‍, സി.കെ. ബാബു, വി.കെ. ബൈജു, പൂജപ്പുര രാധാകൃഷ്ണന്‍, ഗോപു കേശവ്, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരും ക്രോസ് റോഡില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.



