മദ്ധ്യപ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ ഇനി മുതല്‍ ഹിംഗ്ലീഷില്‍ പരീക്ഷ എഴുതാം

ഭോപാല്‍: മദ്ധ്യപ്രദേശില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പരീക്ഷകള്‍ ഹിം ഗ്ലീഷില്‍ എഴുതാം. മദ്ധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈവ പരീക്ഷകള്‍ക്കും ഇത് ബാധകമാണ്.

ഇതോടെ ഹിന്ദി, ഇംഗ്ലീഷ്, ഹിം ഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. മേയ് 26നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ആര്‍ എസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കുലര്‍ പ്രകാരം ഹാര്‍ട്ട് അറ്റാക്കിന് ഹാര്‍ട്ട് ക ദൗര എന്നെഴുതാവുന്നതാണ്.

ഗ്രാമപ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം നടപ്പിലാക്കിയിരുന്നത്. ഉത്തരമറിഞ്ഞിട്ടും ഇംഗ്ലീഷ് ഭാഷയില്‍ ഉത്തരങ്ങള്‍ എഴുതുവാനും പറയാനും വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുന്നതായി ശര്‍മ്മ പറഞ്ഞു. എം ബി ബി എസ്, ആയുര്‍വേദിക് മെഡിസിന്‍, നഴ്‌സിംഗ് തുടങ്ങി വിവിധ കോഴ്‌സുകള്‍ യൂണിവേഴ്സ്റ്റി നടത്തുന്നുണ്ട്. യൂണിവേഴ്സ്റ്റിക്ക് കീഴില്‍ ആകെ 312 കോളേജുകളാണുള്ളത്

prp

Related posts

Leave a Reply

*