ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തിന് 450 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി ക്ഷയിച്ച്‌ ഇല്ലാതാകുമെന്നാണ് പ്രവചനം. എങ്കിലും നേരത്തെ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇന്നും കൂടി പ്രാബല്യത്തിലുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായി തുടരാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ന്യൂനമര്‍ദം; സംസ്ഥാനത്ത്​ കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തി​ന്‍റെ തീവ്രത കൂടിയെന്ന്​ കാലാവസ്​ഥാ നീരിക്ഷണ കേന്ദ്രം. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിട്ടുണ്ട്​. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇത്​ വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌​ 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദമാകുമെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്​ഥാനത്ത്​ ശക്​തമായ കാറ്റും മഴയും ഉണ്ടാകാം. തിരമാല സാധാരണ നിലയില്‍ നിന്ന്​ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരാം. കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ കാറ്റി​ന്‍റെ വേഗം […]