ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരത്തിന് 450 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി ക്ഷയിച്ച്‌ ഇല്ലാതാകുമെന്നാണ് പ്രവചനം.

എങ്കിലും നേരത്തെ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇന്നും കൂടി പ്രാബല്യത്തിലുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായി തുടരാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

prp

Related posts

Leave a Reply

*