സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സബ്‌സിഡിയിലുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും കൂടും. തുടര്‍ച്ചയായ മൂന്ന് മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.

രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാനൊരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ സ്കീമിനു കീഴില്‍ ഓരോ സൗജന്യ പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 1,600 രൂപവച്ച്‌ കേന്ദ്രം സബ്സിഡി നല്‍കും. സിലിണ്ടറിന്‍റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്‍റെ ഫിറ്റിങ് ചാര്‍ജുമാണ് […]

രാജ്യത്ത് പാചകവാതക വില ആറു മാസത്തിനിടെ ഉയര്‍ന്നത് ഏഴു തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിന്‍ഡറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്‌സിഡിയുള്ള സിലിന്‍ഡറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിന്‍ഡറിന് 879 രൂപയായിരുന്നത് നവംബറില്‍ 942ലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്‌നയില്‍ ഒരു സിലിന്‍ഡറിന്‍റെ വില […]

പാചക വാതക വില കുതിക്കുന്നു: സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഒരു സൈഡില്‍ പെട്രോള്‍ ഡീസല്‍ […]

ഇന്ധനവില ഉയര്‍ന്നുതന്നെ; പാചകവാതകത്തിനും വിലകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച്‌ 83.73 രൂപയും, ഡീസലിന് 30 പൈസ വര്‍ധിച്ച്‌ 75.09 രൂപയുമായി. മുംബൈയില്‍ യഥാക്രമം 91.08 ഉം, 79.72 ഉം രൂപയാണ് ഇന്നത്തെ പെട്രോള്‍- ഡീസല്‍ വില. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനയ്ക്ക് പുറമെ പാചകവാതകത്തിനും വില കുത്തനെ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.89 രൂപയും […]

എറണാകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ക്ക് പൊള്ളലേറ്റു

കൊച്ചി: എറണാകുളത്ത് ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംസ്ഥാനത്ത് 7 ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ലൈസന്‍സായി

കൊച്ചി: അടുക്കളയിലേക്ക് നേരിട്ട് ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഏഴ് ജില്ലകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു. ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ് ലിമിറ്റഡിനാണ് ലൈസന്‍സ് നല്‍കിയത്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമേ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും പദ്ധതി കൊണ്ടുവരുന്നുണ്ട്. ഇതോടെ 17 ലക്ഷം അടുക്കളയിലേക്കാണ് നേരിട്ട് ഗ്യാസം എത്തുക. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും. […]

അടുക്കളയും പുകഞ്ഞു തന്നെ; പാചാകവാതക വില കൂട്ടി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സ​ബ്സി​ഡി​യു​ള്ള ഗാ​ര്‍​ഹി​ക സിലിണ്ടറി​ന്‍റെ വി​ല 30.50 രൂ​പ ഉ​യ​ര്‍​ന്ന് 812.50 രൂ​പ ആ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 47.50 രൂ​പ കൂ​ടി 1410.50 രൂ​പ​യാ​യി. അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ള്‍​ക്ക്15 രൂ​പ കൂ​ടി 394 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ വില. അന്താരാഷ്​ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്ബനികളുടെ വാദം. പെട്രോള്‍-ഡീസല്‍ വിലയും റെക്കോഡിലേക്ക്‌ […]

പാചകവാതക വില വര്‍ധിപ്പിച്ചു

മുംബൈ: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്‍റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി. ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്‍റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്‍റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ […]

പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി.