പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വെച്ച പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചെറിയ തോതില്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടറിന് രണ്ടു അല്ലെങ്കില്‍ മൂന്ന് രൂപ വീതം മാസം തോറും ഉയര്‍ത്താനാണ് പുതിയ നീക്കം. ജൂണ്‍ മാസത്തില്‍ കേന്ദ്രം സിലിണ്ടറുകളുടെ വില പ്രതിമാസം നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. സബ്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ […]

പാചക വാതകത്തിന്‍റെ പ്രതിമാസ വില വര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.   ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്‍റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി […]