പാചകവാതക വിലയില്‍ വന്‍വര്‍ധനവ്

പാചകവാതക സിലിണ്ടറുകൾക്ക്  വന്‍ വില വര്‍ധനവ്. സബ്സിഡിയില്ലാത്ത വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിനു ‌148 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 90 രൂപയുമാണ്‌ വര്‍ധിപ്പിച്ച നിരക്കുകള്‍. ഇതോടെ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന്‍റെ വില  764.50 രൂപയായും, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന്‍റെ വില 1388 രൂപയായും ഉയര്‍ന്നു. വില വർധന പ്രാബല്യത്തിൽ വന്നു. എന്നാല്‍ സബ്സിഡി ഉള്ളവർക്കു വിലവർധന ബാധകമാകില്ല. ഉയർത്തിയ വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുമെന്ന് ഏജൻസികൾ പറഞ്ഞു.

prp

Related posts

Leave a Reply

*