കൊട്ടിയൂർ പീഡനത്തില്‍ വൈദികന് സഹായം നൽകിയവർക്ക് എതിരെയും നടപടിയെടുക്കും

പീഡനത്തിന് ഇരയായിപതിനാറു വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിൽ പ്രതിയായ ഫാ. റോബിൻ വടക്കുംചേരിയെ സഹായിച്ചവർക്കെതിരെ നടപടിയെടുക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനു വേണ്ടി വൈദികനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കും. കുറ്റകൃത്യം മറച്ചുവയ്ക്കാൻ സഹായിച്ചവർക്ക് എതിരെയാണ് പൊലീസ് നടപടിയെടുക്കുന്നത്. ആശുപത്രി അധികൃതരെയും പൊലീസ് ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യും. പീഡിപ്പിക്കപ്പെട്ട പ്ലസ്‍ വൺ വിദ്യാർഥിനി 20 ദിവസം മുൻപാണു പ്രസവിച്ചത്.

prp

Related posts

Leave a Reply

*