ഇന്നു മുതല്‍ പെപ്സിയുടെയും കൊക്കക്കോളയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്. തമിഴ്നാട് വാനിഗര്‍ സംഘം, തമിഴ്നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി മാസം ഈ ഉത്പന്നങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും ഇവ ആരോഗ്യത്തിന് ഹാനീകരമാണെന്നും വ്യാപാരികള്‍ പറയുന്നു.
പെപ്സി, കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില്പന തടയേണ്ടതിനായി പരിശ്രമിച്ചെങ്കിലും സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി. വെള്ളയ്യന്‍ ആരോപിച്ചു.


