അടുക്കളയും പുകഞ്ഞു തന്നെ; പാചാകവാതക വില കൂട്ടി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സ​ബ്സി​ഡി​യു​ള്ള ഗാ​ര്‍​ഹി​ക സിലിണ്ടറി​ന്‍റെ വി​ല 30.50 രൂ​പ ഉ​യ​ര്‍​ന്ന് 812.50 രൂ​പ ആ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 47.50 രൂ​പ കൂ​ടി 1410.50 രൂ​പ​യാ​യി. അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ള്‍​ക്ക്15 രൂ​പ കൂ​ടി 394 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു.

പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ വില. അന്താരാഷ്​ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്ബനികളുടെ വാദം.

പെട്രോള്‍-ഡീസല്‍ വിലയും റെക്കോഡിലേക്ക്‌ കുതിക്കുകയാണ്‌. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ്​ ഡീസല്‍ വില ഉയര്‍ന്നത്​. 16 പൈസയാണ്​ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധനവ്​.

prp

Related posts

Leave a Reply

*