പരസ്പരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്‌സ്..!

കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച്‌ കളിയാക്കാറുണ്ടെങ്കിലും ഇന്നലെ പരസ്പരം സീരിയല്‍ അവസാനിച്ചത് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം അവസാനിക്കുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളുടെ മരണത്തോടെ പരമ്പര അവസാനിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

സീരിയലിലെ ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജുമാണ് തീവ്രവാദികള്‍ നല്‍കിയ ക്യാപ്സൂള്‍ ബോംബ് കഴിക്കേണ്ടി വന്നത്. ഇരുവരും രക്ഷപ്പെടില്ലെന്ന് വന്നതോടെ ഒരു നദിയിലേക്ക് ബോട്ടില്‍ പോയി അവിടെ നിന്ന് പൊട്ടിത്തെറിച്ച്‌ മരിക്കുകയായിരുന്നു.  ഇതോടെ ആദാരഞ്ജലികളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞു.

Image result for പരസ്പരം സീരിയല്‍

പരസ്പരം തുടങ്ങി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് 1524 ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് അവസാനിച്ചിരിക്കുന്നത്. സീരിയല്‍ അവസാനിക്കുന്നതിന്റെ സങ്കടം എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഒടുവില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇരുവരും യാത്രയായിരിക്കുന്നത്.

Image result for parasparam

തീവ്രവാദികള്‍ ബന്ദിക്കളാക്കി കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി ദീപ്തിയും ഭര്‍ത്താവും അവരുടെ ക്യാംപിലെത്തുകയായിരുന്നു. ഇവിടെ വെച്ച്‌ തീവ്രവാദികള്‍ നല്‍കിയ ക്യാപ്‌സൂള്‍ ബോംബ് ഇവര്‍ക്ക് കഴിക്കേണ്ടി വന്നിരുന്നു. അത് നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് ഡോക്മാര്‍ വിധി എഴുതിയതോടെയാണ് ഇരുവരും മരിക്കാന്‍ തന്നെ തീരുമാനിക്കുന്നത്. വീട്ടുകാര്‍ക്ക് അവസാന യാത്ര നല്‍കി രണ്ട് പേരും മരണത്തിലേക്ക് നടക്കുകയായിരുന്നു.

Image result for parasparam

മനുഷ്യ ബോംബ് സെറ്റ് ചെയ്ത് 30 മിനുറ്റ് കൊണ്ട് പൊട്ടിത്തെറിക്കും. ഇതോടെ നഗരമധ്യത്തിലൂടെ ഇറങ്ങി ഓടിയും പുഴയിലേക്ക് ഒരു ബോട്ടില്‍ പോയി അവിടെ നിന്നും മരിക്കുകയുമായിരുന്നു. പുഴയുടെ തീരത്ത് നിന്ന് പത്മാവതിയമ്മയും മറ്റ് കുടുംബാംഗങ്ങളും ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരയുകയാണ്. ഇത്രയുമാണ് സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലായി മാറിയത്.

 

prp

Related posts

Leave a Reply

*