കേരളത്തിലാദ്യമായി സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ്..!

മലപ്പുറം: കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് നിലവില്‍ വരുന്നു. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് എന്ന പദ്ധതി സാധ്യമാക്കുന്നത്. 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയത്. ടാറ്റയുടെ അള്‍ട്ര 0104 ടാങ്കര്‍ ലോറിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഏറെ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ […]

സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സബ്‌സിഡിയിലുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും കൂടും. തുടര്‍ച്ചയായ മൂന്ന് മാസം വില കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.

ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ സമരം മൂ​ന്നാം ദി​വ​സം; വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്ധ​ന ക്ഷാ​മം

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഫ​റൂ​ഖ് ഡി​പ്പോ​യി​ല്‍ ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് മൂന്നാം ദി​വ​സ​വും തു​ട​രു​ന്നു. ഇ​തോ​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും ഇ​ന്ധ​ന ക്ഷാ​മം രൂക്ഷമായി. ഫ​റൂ​ഖ് ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ 250ഓ​ളം പ​മ്പു​​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മി​ക്ക പമ്പു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഐ​ഒ​സി നീ​ക്കം തു​ട​ങ്ങി. വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. മാനേജ്‌മെന്‍റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ […]

സംസ്ഥാനത്ത് 7 ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ലൈസന്‍സായി

കൊച്ചി: അടുക്കളയിലേക്ക് നേരിട്ട് ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഏഴ് ജില്ലകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു. ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ് ലിമിറ്റഡിനാണ് ലൈസന്‍സ് നല്‍കിയത്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമേ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും പദ്ധതി കൊണ്ടുവരുന്നുണ്ട്. ഇതോടെ 17 ലക്ഷം അടുക്കളയിലേക്കാണ് നേരിട്ട് ഗ്യാസം എത്തുക. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും. […]

അടുക്കളയും പുകഞ്ഞു തന്നെ; പാചാകവാതക വില കൂട്ടി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സ​ബ്സി​ഡി​യു​ള്ള ഗാ​ര്‍​ഹി​ക സിലിണ്ടറി​ന്‍റെ വി​ല 30.50 രൂ​പ ഉ​യ​ര്‍​ന്ന് 812.50 രൂ​പ ആ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 47.50 രൂ​പ കൂ​ടി 1410.50 രൂ​പ​യാ​യി. അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ള്‍​ക്ക്15 രൂ​പ കൂ​ടി 394 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ വില. അന്താരാഷ്​ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്ബനികളുടെ വാദം. പെട്രോള്‍-ഡീസല്‍ വിലയും റെക്കോഡിലേക്ക്‌ […]

പാചകവാതക വില വര്‍ധിപ്പിച്ചു

മുംബൈ: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്‌സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്‍റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി. ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്‍റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്‍റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ […]

പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി.  

ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക് മൂ​ന്നു​ കോ​ടി പാ​ച​ക​വാ​ത​ക കണക്ഷന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക്​ മാ​ര്‍​ച്ച്‌​ 2020ഒാ​ടെ മൂ​ന്നു​ കോ​ടി പാ​ച​ക​വാ​ത​ക കണക്ഷനു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍. ഇ​തി​ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ 4,800 കോ​ടി രൂ​പ അ​ധി​കം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 2018- 19 സാ​മ്പത്തി​ക വ​ര്‍​ഷം അ​ഞ്ചു കോ​ടി ക​ണ​ക്​​ഷ​ന്‍ ന​ല്‍​കും. ഇ​തി​നാ​യി ബ​ജ​റ്റി​ല്‍ 8,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 2016 മേ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഉജ്ജ്വലയോ​ജ​ന അ​ടു​ത്ത ഒ​രു […]

പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വെച്ച പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചെറിയ തോതില്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടറിന് രണ്ടു അല്ലെങ്കില്‍ മൂന്ന് രൂപ വീതം മാസം തോറും ഉയര്‍ത്താനാണ് പുതിയ നീക്കം. ജൂണ്‍ മാസത്തില്‍ കേന്ദ്രം സിലിണ്ടറുകളുടെ വില പ്രതിമാസം നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. സബ്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ […]

പാചക വാതകത്തിന്‍റെ പ്രതിമാസ വില വര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.   ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്‍റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി […]