കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു. ഇതോടെ വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധന ക്ഷാമം രൂക്ഷമായി. ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250ഓളം പമ്പുകളാണ് നിലവിലുള്ളത്.
സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങി. വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.
മാനേജ്‌മെന്‍റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ തീരുമാനമായി. സമരം സക്തമാക്കുന്നതിനു പുറമെ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.

