കേരളത്തിലെ ഹര്‍ത്താലിനെ ശക്തമായി നേരിടാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

കോഴിക്കോട്: കേരത്തിലെ ഹര്‍ത്താലിനെ ശക്തമായ രീതിയില്‍ നേരിടാന്‍ ഒരുങ്ങുകയാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ. ഹര്‍ത്താല്‍ ദിവസങ്ങളില്‍ കേരത്തിലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകള്‍ ഓടിക്കാനും തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് ഇന്ന് ചേര്‍ന്ന യോഗമാണ് പുതിയ തീരുമാനം എടുത്തത്.

അടുത്ത വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും യോഗത്തില്‍ തീരുമാനമായി. ഹര്‍ത്താല്‍ മൂലം വ്യവസായികള്‍ക്കുണ്ടാകുന്ന നഷ്ട്ടം വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി മുതല്‍ എന്ത് ഹര്‍ത്താല്‍ ആയാലും കടകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കും. അടിക്കടി ഹര്‍ത്താല്‍ വരുന്നത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ ഉണ്ടാകുന്ന ഹര്‍ത്താലിനെ വ്യാപാരികള്‍ എതിര്‍ത്തിരുന്നു.

prp

Related posts

Leave a Reply

*