കേരളത്തിലാദ്യമായി സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ്..!

മലപ്പുറം: കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് നിലവില്‍ വരുന്നു. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് എന്ന പദ്ധതി സാധ്യമാക്കുന്നത്.

6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയത്. ടാറ്റയുടെ അള്‍ട്ര 0104 ടാങ്കര്‍ ലോറിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഏറെ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിരത്തിലിറങ്ങുന്നത്. പിഎംആര്‍ പെട്രോള്‍ പമ്പ് ഉടമ പി എം അലവി ഹാജിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിന്‍റെ ജില്ലയിലെ ലൈസന്‍സി.

ഓണ്‍ലൈന്‍ വഴിയാണ് പമ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും നിലവില്‍ ഉണ്ട്. റീപോസ് കമ്പനിയാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. പണം ഓണ്‍ലൈന്‍ വഴിയും അടക്കാന്‍ സാധിക്കും.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനെ നിയന്ത്രിക്കാനാകും. ഏതായാലും സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിലവില്‍ വരുന്നതോടെ ഇന്ധനത്തിനായി പെട്രോള്‍ പമ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാം

prp

Related posts

Leave a Reply

*