രാജ്യത്ത് പാചകവാതക വില ആറു മാസത്തിനിടെ ഉയര്‍ന്നത് ഏഴു തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിന്‍ഡറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്‌സിഡിയുള്ള സിലിന്‍ഡറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിന്‍ഡറിന് 879 രൂപയായിരുന്നത് നവംബറില്‍ 942ലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്‌നയില്‍ ഒരു സിലിന്‍ഡറിന്‍റെ വില […]

പാചക വാതക വില കുതിക്കുന്നു: സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഒരു സൈഡില്‍ പെട്രോള്‍ ഡീസല്‍ […]

അടുക്കളയും പുകഞ്ഞു തന്നെ; പാചാകവാതക വില കൂട്ടി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്ത് പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സ​ബ്സി​ഡി​യു​ള്ള ഗാ​ര്‍​ഹി​ക സിലിണ്ടറി​ന്‍റെ വി​ല 30.50 രൂ​പ ഉ​യ​ര്‍​ന്ന് 812.50 രൂ​പ ആ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 47.50 രൂ​പ കൂ​ടി 1410.50 രൂ​പ​യാ​യി. അ​ഞ്ച് കി​ലോ സി​ലി​ണ്ട​റു​ക​ള്‍​ക്ക്15 രൂ​പ കൂ​ടി 394 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ വില. അന്താരാഷ്​ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്ബനികളുടെ വാദം. പെട്രോള്‍-ഡീസല്‍ വിലയും റെക്കോഡിലേക്ക്‌ […]