വരാപ്പുഴ കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ വാഗ്വാദം

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ മറുപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. കേസ് സിബിഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്‍റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച്‌ നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണ്. കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം […]

പട്ടിയെ കുളിപ്പിക്കുക എന്നതല്ല പൊലീസിന്‍റെ പണി: പിണറായി വിജയന്‍

തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കുക എന്നതല്ല പൊലീസിന്‍റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍, എം.എല്‍.എമാര്‍, നേതാക്കള്‍ എന്നിവരുടെ സുരക്ഷക്കായി 388 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ന്യായാധിപന്‍മാരുടെ സുരക്ഷക്ക് 173 പൊലീസുകാരെയും നിയോഗിച്ചു. 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്നും 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഉന്നത […]

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം, സഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ആലുവ എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. തങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്‌ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭനിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ നടുക്കളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭ ബഹിഷ്‌ക്കരിച്ചു. താന്‍ മറുപടി […]

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തര്‍ക്കത്തോടെ തുടക്കം. ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സംസ്ഥാനത്തെ ഭീതിയിലാക്കിയിരിക്കുന്ന നിപാ വൈറസ് എന്ന ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് ഇതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും സഭയില്‍ മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാസ്‌ക് ധരിക്കുന്നതിന് […]

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്​തു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുെട മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന് വിജയിച്ചത്.

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: വ്യാജ പ്രചരണം നടത്തിയ 1595 പേരെ അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ  വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി  പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]

ഇന്ധനനികുതി കുറയ്ക്കില്ല: തോമസ്‌ ഐസക്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ പതിമൂന്ന്‌ തവണയാണ്  വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു. […]

മുഖ്യമന്ത്രിയെവിടെ എന്ന ചോദ്യവുമായി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്നു ദിവസമായി സഭയില്‍ മുഖ്യമന്ത്രിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. അതേസമയം,  സഭയെ അറിയിച്ചിട്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് മുഖ്യമന്ത്രി പോയതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, സഭയില്‍ എത്തേണ്ട ഗൗരവം മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗൂണ്ടകള്‍ക്കെതിരായ ഒാപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ സഭയെ […]

വയല്‍ക്കിളികളല്ല, അവര്‍ നെല്ല് കൊത്തിക്കൊണ്ടുപോകുന്ന എരണ്ടകളെന്ന് സുധാകരന്‍

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം കിളികള്‍ പാടത്തേക്ക് പറന്നുവീഴും. നെല്ലെല്ലാം കൊത്തിക്കൊണ്ടുപോവും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും. ഇപ്പോഴത്തെ അലൈന്‍മെന്‍റ് മാറ്റേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല. കേന്ദ്രസര്‍ക്കാരിന്‍റെതാണ് പദ്ധതി, പണം നല്‍കുന്നതും അവരാണ്. മാറ്റം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും […]

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.