സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: വ്യാജ പ്രചരണം നടത്തിയ 1595 പേരെ അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ  വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെവിന്‍റെയും ശ്രീജിത്തിന്‍റെയും മരണം മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍വരെ ഈ സമ്മേളന കാലയളവിൽ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. നെല്‍വയല്‍ നീര്‍ത്തടനിയമ ഭേദഗതിയും സാങ്കേതിക സര്‍വകലാശാല ബില്ലും ഉള്‍പ്പെടയുള്ള സഭ പരിഗണിക്കും.

prp

Related posts

Leave a Reply

*