മുഖ്യമന്ത്രിയെവിടെ എന്ന ചോദ്യവുമായി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്നു ദിവസമായി സഭയില്‍ മുഖ്യമന്ത്രിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.

അതേസമയം,  സഭയെ അറിയിച്ചിട്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് മുഖ്യമന്ത്രി പോയതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, സഭയില്‍ എത്തേണ്ട ഗൗരവം മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഗൂണ്ടകള്‍ക്കെതിരായ ഒാപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ സഭയെ അറിയിച്ചു. ഗൂണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണ്. ഒാപറേഷന്‍ കുബേര തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. രാജേഷിന്‍റെ കൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*