മാമുക്കോയയുടെ ജീപ്പ് നിയന്ത്രണം വിട്ട് അപകടം, 2 പേരുടെ നില ഗുരുതരം

കോഴിക്കോട്: നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു രണ്ട് പേരുടെ നില ഗുരുതരം. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാമുക്കോയക്കും നിസാര പരുക്കേറ്റിട്ടുണ്ട്.

തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്.

ബൈക്ക് പൂര്‍ണമായി തകര്‍ന്നു. നടനും സുഹൃത്തുക്കളും മദ്യലഹരിയില്‍ ആയിരുന്നെന്ന് ആരോപണമുണ്ട്. അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. വാഹനമോടിച്ച റഷീദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ അമിത അളവില്‍ മദ്യപിച്ചതായി കണ്ടെത്തി.

 

 

prp

Related posts

Leave a Reply

*