തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാന്‍ ഇറങ്ങിയ വീട്ടമ്മ കെഎസ്‌ആര്‍ടിസി ബസ്സിടിച്ച് മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജ(52)യാണ് മരിച്ചത്.
ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.

