സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഇത്തരത്തിലുള്ള 1585 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്കൂളുകള്‍ ഇതു സംബന്ധിച്ച്‌ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാര്‍: ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.  കീഴാറ്റൂരിലെ ബൈപ്പാസ്​ നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തി​​െന്‍റ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണ്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.   പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 […]

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന്

തിരുവനന്തപുരം : ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ  പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്‍റെ മുന്നിലില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ മറയാക്കി, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ […]

കര്‍ഷക ജാഥ മുംബൈയില്‍; നിയമസഭയില്‍ ഇന്ന്‍ രക്തപ്പുഴയൊഴുകും

മും​ബൈ: ബി.​ജെ.​പി സ​ര്‍ക്കാ​റി​നെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ക​ര്‍ഷ​ക​രു​ടെ ജാ​ഥ മും​ബൈ​യി​ലെത്തെി. അ​ഞ്ചു ദി​വ​സ​മെ​ടു​ത്ത് നാ​സി​ക്കി​ല്‍നി​ന്ന് 180ലേ​റെ കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ര്‍​ഷ​ക​ര്‍ മും​ബൈ​യി​ല്‍ എ​ത്തി​യ​ത്. ക​ര്‍ഷ​ക സ​മ​ര​ത്തി​ന് പിന്തു​ണ​യും ആ​ള്‍ബ​ല​വും ഏ​റി​യ​തോ​ടെ കി​സാ​ന്‍ സ​ഭ നേ​താ​ക്ക​ളെ സ​ര്‍ക്കാ​ര്‍ ച​ര്‍ച്ച​ക്ക് ക്ഷണി​ച്ചു. ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ഈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്‍റെ നീക്കം. അതേസമയം […]

നിയമസഭയില്‍ ‘പുലി മുരള്‍ച്ച’! ഭയന്ന്‍ സ്പീക്കറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: പുലികളെന്നു സ്വയം പറയുന്നവരും നാട്ടുകാര്‍ പറയുന്നവരും പലരുമുണ്ടെങ്കിലും നിയമസഭയില്‍ പുലിശബ്ദം കേട്ടിട്ടില്ല, ഇന്നലെ വരെ. ആദ്യമായി അതുകേട്ട ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ വിരളുകയും ചെയ്തു. ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്‍റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് അസ്വാഭാവികമായ ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടത്. മലയാള മനോരമയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. പുലി മുരളുന്നതുപോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും അത് ശരിവെച്ചു. ശരിയാണ്, ഞാനും […]

പ്രതിപക്ഷ ബഹളം; നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

തിരുവനന്തപുരം: ശുഹൈബ് വധവും മധുവിന്‍റെ കൊലപാതകവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചതോടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല.  സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്‍റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും […]

കേരളം അഴിമതിരഹിത സംസ്ഥാനം: ജസ്റ്റിസ് പി സദാശിവം

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അതേസമയം ചില സംഘടനകള്‍ ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംഘപരിവാറിനെ ഉന്നംവെച്ച്‌ അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. ക്രമസമാധാനനിലയെക്കുറിച്ച്‌ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക […]

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.  ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്‍ ചേരും.   നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം […]

മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ചു. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ ലൈംഗിക ആരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ […]

കെ.എന്‍.എ.ഖാദര്‍നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ.ഖാദര്‍  നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്‍റെ നാമത്തിലായിരുന്നു മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍വയ്ക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്കു മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.