സരിതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്

kerala-cmസോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.  സരിതയ്ക്കും കത്ത് പുറത്തുവിട്ട രണ്ട് മാധ്യമങ്ങളിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് Exclusive Saritha S Nair Secrets Revealed, Statementsമുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുത്തത്. ഗൂഢാലോചന കുറ്റംകൂടി ഉള്‍പ്പെടുത്തിയാണ് എറണാകുളം സി.ജെ.എം കോടതിയില്‍ മുഖ്യമന്ത്രി ഹര്‍ജി ഫയല്‍ ചെയ്തതിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചുള്ള സരിതയുടെ പുതിയ കത്ത് പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ നടപടി.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ മെയ് 28 ന് വാദം കേള്‍ക്കും.
prp

Related posts

Leave a Reply

*