കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നത് ദൈവഹിതമെന്ന് മോഡി

കഴിഞ്ഞാഴ്ച കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് സംഭവം  ദൈവത്തിന്‍റെ സന്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് മോഡിയുടെ ഈ ക്രൂരമായ തമാശ അരങ്ങേറിയത്. കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബംഗാളിനെ രക്ഷിക്കുവാന്‍ ജനങ്ങള്‍ക്കുള്ള ദൈവത്തിന്‍റെ സന്ദേശമാണിതെന്നാണ് മോഡി പ്രസംഗിച്ചത്.

വടക്കന്‍ ബംഗാളിലെ മഡരിഹട്ടിലെ റാലിയിലാണ് മോഡിയുടെ വിവാദ പരാമര്‍ശം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ അപകടമുണ്ടായെന്നതിനാല്‍ തങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ ഗുണമെന്തെന്ന് ജനത്തിന് ഊഹിക്കാമെന്നും മോഡി പറഞ്ഞു.BJP

കാര്യക്ഷമതകുറവും അനാസ്ഥയുംമൂലം സംഭവിക്കുന്ന അപകടങ്ങള്‍ ദൈവത്തിന്റെ കണക്കില്‍ ചേര്‍ക്കാനുള്ള  മോഡിയുടെ ശ്രമം വിവാദമായിരിക്കയാണ്.  അപകടം ഉണ്ടായ ഉടനെ പാലത്തിന്റെ കരാറുകാരായ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയും ഈ സംഭവത്തെ ദൈവഹിതമെന്നാണ് പറഞ്ഞിരുന്നത്.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താതെ ഇടത് സര്‍ക്കാറിനെ കുറ്റപ്പെടുത്തി രാഷ്ട്രീയകളി നടത്തുകയാണ് മമത ചെയ്തത്. അപകടത്തില്‍ മരിച്ചവരുടെ പേരില്‍ നാണംകെട്ട കളിയാണ് മമത നടത്തുന്നത്. പാലം പണി ഒരു പ്രശ്നവുമില്ലാതെ തീര്‍ന്നിരുന്നെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് മമത ഇടത് സര്‍ക്കാരിന് നല്‍കുമായിന്നോയെന്നും മോഡി ചോദിച്ചു.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതിന് പകരം  പാലത്തിന് കരാര്‍ കൊടുത്തത് ഇടത് സര്‍ക്കാര്‍ ആണെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം അപകടത്തിനുത്തരവാദികളായ  പാലം നിര്‍മ്മാണ കമ്പനിക്കെതിരെ ഒരു പരാമര്‍ശം പോലും നടത്താതെയാണ് അപകടം ദൈവഹിതമെന്ന് മോഡി പ്രസംഗിച്ചത്.

കൊല്‍ക്കത്തയില്‍ പാല തകര്‍ന്നു വീണ് 27 പേരാണ് മരിച്ചത്.

prp

Related posts

Leave a Reply

*