മദ്യ നയം തിരുത്തില്ല; പൂട്ടിയ ബാറുകള്‍ തുറക്കില്ല – യെച്ചൂരി

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍  നിലവിലുള്ള മദ്യനയം തിരുത്താതെ   മദ്യഉപഭോഗം കുറയ്ക്കുകയാണ് ചെയ്യുക എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാത്രമല്ല പൂട്ടിയ ഒരു ബാറുപോലും തുറക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.

27CB66DC00000578-0-image-a-38_1429565042027

മദ്യ ഉപഭോഗം ഇനിയും എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി മദ്യ നയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. മദ്യനയം അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുവാനായി ഇതിനായുള്ള നടപടികള്‍ സ്വീകരിക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം

 

prp

Related posts

Leave a Reply

*