സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കൈകള്‍. ചര്‍മവും ശരീരത്തിന്‍റെ രൂപവും മാത്രമല്ല നിങ്ങളുടെ കൈ വൃത്തികേടായി കിടന്നാല്‍ മറ്റ് ഭംഗിയെയും അത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ കൈ നല്ല വൃത്തിയായി സൂക്ഷിക്കണം.
നിങ്ങളുടെ കൈ മൃദുലവും മിനുസമുള്ളതും ആക്കി തീര്‍ക്കാന്‍ മിക്കവരും ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യുര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ നമുക്ക് ഒഴിവാക്കാം.
1- ചെറുചൂടുവെള്ളത്തില്‍ അല്‍പം റോസ് വാട്ടറും ലാവന്‍ഡര്‍ ഓയിലും ചേര്‍ക്കുക. നല്ല സുഗന്ധവും കിട്ടാനാണ് ഇതൊക്കെ ചേര്‍ക്കുന്നത്. 15 മിനിട്ട് നിങ്ങളുടെ കൈ അതിലേക്ക് മുക്കിവെക്കാം. കൈകളിലെ അഴുക്ക് മാറ്റി മൃദുവാക്കി വെക്കും.
2- ചൂടുവെള്ളത്തില്‍ കൈ കഴുകിയതിനുശേഷം വാസിലിന്‍ പുരട്ടുക. കിടക്കുന്നതിനുമുന്‍പ് ചെയ്യുന്നതാണ് നല്ലത്. രാവിലെ എഴുന്നേറ്റ് നിങ്ങളുടെ കൈകള്‍ക്കുവന്ന മാറ്റം ശ്രദ്ധിക്കൂ.
3- പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ നന്നായി പുരട്ടുക. നിര്‍ജ്ജീവമായി കിടക്കുന്ന കോശങ്ങളെ ഇത് നീക്കം ചെയ്യും.
4- പാല്‍ ക്രീം ഉപയോഗിക്കാം. നെയ്യ് ആണ് ഇതിലെ മികച്ച വഴി. നെയ്യ് നിങ്ങളുടെ കൈകളില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷം ചൂടുവെള്ളത്തില്‍ കഴുകാം.
5- നിങ്ങളുടെ കൈകള്‍ തിളക്കമുള്ളതാക്കി തീര്‍ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് കടലപ്പൊടി. തൈരില്‍ കടലപ്പൊടി ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടൂ. 15 മിനിട്ടിനുശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയാം.
6- വെണ്ണയും ബദാം ഓയിലും ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടാം. ഇത് നിങ്ങളുടെ കൈകളെ മിനുസമുള്ളതാക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ചുളിവുകളും മറ്റ് മുറിവുകളെയും നീക്കം ചെയ്യും. ഇത് തേച്ച് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകുക.
7- വൈറ്റമിനും മിനറല്‍സും ചേര്‍ന്ന വഴി തിരഞ്ഞെടുക്കാം. മുട്ടയുടെ മഞ്ഞക്കുരുവും ബദാം ഓയിലും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മാനിക്യുര്‍ ചെയ്യാന്‍ സഹായകമാകും.
8- എന്തെങ്കില്‍ തുടക്കുമ്പോഴോ അലക്കുമ്പോഴോ കയ്യുറ ഇടുക. ഇത് നിങ്ങളുടെ കൈ സംരക്ഷിച്ചു നിര്‍ത്താന്‍ സഹായകമാകും. സ്‌കിന്‍ അലര്‍ജിക്കോ പരിഹാരമാകും.
9- ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടുക. കുറച്ച് സമയം മസാജ് ചെയ്യുക. അഴുക്കുകളും നീര്‍ജ്ജീവമായി കിടക്കുന്ന കോശങ്ങളെയും നീക്കം ചെയ്യും. ഇതൊരു ബ്ലീച്ചിംഗ് രീതിയായി എടുക്കാം.
10- കെമിക്കല്‍ അടങ്ങിയ വസ്തുക്കള്‍ കൊണ്ട് കൈ കഴുകാതിരിക്കുക. ഇത് നിങ്ങളുടെ കോശങ്ങള്‍ക്ക് കേടുവരുത്തും. കൈകള്‍ പരുപരുത്തതാകും.