‘ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ രഹസ്യബന്ധത്തിന് തയ്യാറാകണം’; ഡോക്ടര്‍ കുടുങ്ങി

ഭോപ്പാല്‍: കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്നി നഴ്സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.

പരിശീലനം പൂര്‍ത്തിയായതോടെ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് പറഞ്ഞതോടെ തന്നെ കയറിപ്പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

ഡോക്ടര്‍ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച്‌ പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് പലതവണ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം പീഡനശ്രമത്തിന് ഡോക്ടറിനെതിരെ കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

 

 

prp

Related posts

Leave a Reply

*