ലിഗയുടെ മരണത്തില്‍ യോഗ പരിശീലകന്‍റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ യോഗാപരിശീലകന്‍ അനില്‍കുമാറിന്‍റെ വെളിപ്പെടുത്തല്‍. കേസില്‍ ലഹരിസംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള നാല് പേര്‍ ലിഗയെ കണ്ടതായി പറഞ്ഞിരുന്നുവെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍കുമാര്‍ വ്യക്തമാക്കി.

ലിഗയുടെ മൃതദേഹം കണ്ട കാട് ലഹരിസംഘങ്ങളുടെ താവളമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം ചോദ്യം ചെയ്തയാളാണ് യോഗാപരിശീലകനായ പാറവിള സ്വദേശി അനില്‍കുമാര്‍. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നൂവെന്നും സമ്മതിച്ചു.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും ലിഗയുടെ കൊലയ്ക്ക് പിന്നില്‍ ലഹരിസംഘാംഗങ്ങളെന്ന് കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ വാക്കുകള്‍.

prp

Related posts

Leave a Reply

*